Times Kerala

ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി

 
ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി
 

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2-ാം നൂറുദിന പരിപാടിയുടെ ഭാഗമായി ബാലസഭ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി. ആനന്ദപുരം ഗവ. യു.പി. സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്തിയ പരിശീലനത്തില്‍ എഴുത്തഞ്ചില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് രാവിലെ മുതല്‍ ഗ്ലാസ് പെയിന്റില്‍ പരിശീലനം നല്‍കുകയും ഉച്ചതിരിഞ്ഞ് അവര്‍ ചെയ്ത വര്‍ക്കുകള്‍ ഫ്രെയിം ചെയ്ത് അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്തു. ബാലസഭ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സന്‍ സുനിത രവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ഭരണസമിതി അംഗങ്ങളായ എ.എസ് സുനില്‍കുമാര്‍, നിജി വത്സന്‍, മണി സജയന്‍, മനീഷ മനീഷ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ രൂപ സൂരജ്, സിഡിഎസ് അംഗങ്ങളായ രമ്യ മണികണ്ഠന്‍, രിത, ഷീജ, സുജാത, മിനി പ്രഭാകരന്‍, നിമില തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പഞ്ചായത്ത് ആര്‍.പി അജിത രമേഷ്, സ്റ്റേറ്റ് ആര്‍.പി പ്രിയ ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.

Related Topics

Share this story