സംസ്ഥാനത്തെ ബാറുകളിൽ 'ഓപ്പറേഷൻ ബാർകോഡ്!': വ്യാപക പരിശോധന നടത്തി വിജിലൻസ്‌ | Operation Barcode

വ്യാജമദ്യ വിൽപ്പനയടക്കമാണ് ലക്ഷ്യം
Operation Barcode in bars across the state, Vigilance conducts extensive inspections
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് വ്യാപക പരിശോധന നടത്തുന്നു. 'ഓപ്പറേഷൻ ബാർകോഡ്' എന്ന പേരിലാണ് സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധന നടക്കുന്നത്. വ്യാജമദ്യ വിൽപ്പനയും ഉദ്യോഗസ്ഥരുടെ അഴിമതിയും തടയുകയാണ് ലക്ഷ്യം.(Operation Barcode in bars across the state, Vigilance conducts extensive inspections)

ചില ബാറുകളിൽ വ്യാജമദ്യം വിൽക്കുന്നതായും അളവിൽ കുറവ് വരുത്തുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കൂടാതെ, എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് ഓഫീസുകളിലും പരിശോധന കർശനമാക്കിയത്.

ബാറുകളിലെ സ്റ്റോക്ക് രജിസ്റ്റർ, മദ്യത്തിന്റെ ഗുണനിലവാരം, ലൈസൻസ് ചട്ടങ്ങളുടെ ലംഘനം എന്നിവ വിജിലൻസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പോലീസും എക്സൈസും പ്രത്യേക പദ്ധതികൾ തയ്യാറാക്കി.

Related Stories

No stories found.
Times Kerala
timeskerala.com