Times Kerala

 ഇന്‍ഡോ - ചൈനീസ് വിഭവങ്ങളുടെ രുചിമേളയൊരുക്കി ഒ ബൈ താമര 

 
ഫദ്ഗ്ഫ്ദ്ഗ്
 

ഇന്‍ഡോ - ചൈനീസ് ഫ്യൂഷന്‍ രുചിക്കൂട്ടുകളുടെ ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കി ഒ ബൈ താമര. ജൂലൈ 11 മുതല്‍ 14 വരെ ദിവസവും വൈകീട്ട് 7 മണി മുതല്‍ രാത്രി 10.30 വരെയാണ് ഫെസ്റ്റിവല്‍. തനത് ഇന്ത്യന്‍ രുചികള്‍ ചൈനീസ് രുചികളുമായി സംയോജിപ്പിച്ചുകൊണ്ട് അനുഭവ സമ്പന്നരായ ഷെഫുകള്‍ തയ്യാറാക്കുന്ന പുത്തന്‍ വിഭവങ്ങള്‍ ഫെസ്റ്റില്‍ ലഭ്യമാകും. ഡ്രാഗണ്‍ ചിക്കന്‍, ചില്ലി ഫിഷ്, പ്രോണ്‍സ് ഇന്‍ ചില്ലി ഓയ്‌സ്റ്റര്‍ സോസ്, തന്തൂരി മോമോസ്, പനീര്‍ ചില്ലി മിക്‌സഡ് ഫ്രൈഡ് റൈസ്, ചില്ലി ഗാര്‍ളിക് നൂഡില്‍സ് തുടങ്ങി രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന നിരവധി നവീന രുചികള്‍ ഇന്‍ഡോ - ചൈനീസ് ഫ്യൂഷന്‍ ഫെസ്റ്റിവലില്‍ ആസ്വദിക്കാം. 

ഒ ബൈ താമരയുടെ ഇന്തോ - ചൈനീസ് ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂറായി സീറ്റ് ബുക്ക് ചെയ്യാം. മുതിര്‍ന്നവര്‍ക്ക് 1799++ രൂപയും 6 മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 1100++ രൂപയുമാണ് നിരക്ക്.

Related Topics

Share this story