IFFKയിൽ പ്രദർശനാനുമതി നിഷേധിച്ച 19 സിനിമകളിൽ 4 എണ്ണത്തിന് അനുമതി ലഭിച്ചു: 15 ചിത്രങ്ങൾ പ്രതിസന്ധിയിൽ | IFFK

സജി ചെറിയാൻ അടക്കമുള്ളവർ ഇതിനെ വിമർശിച്ചിരുന്നു.
IFFKയിൽ പ്രദർശനാനുമതി നിഷേധിച്ച 19 സിനിമകളിൽ 4 എണ്ണത്തിന് അനുമതി ലഭിച്ചു: 15 ചിത്രങ്ങൾ പ്രതിസന്ധിയിൽ | IFFK
Updated on

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 19 വിദേശ സിനിമകളിൽ നാലെണ്ണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. എന്നാൽ, മറ്റ് 15 ചിത്രങ്ങൾ ഇപ്പോഴും പ്രതിസന്ധിയിൽ തുടരുകയാണ്.(4 out of 19 films denied permission to screen at IFFK get permission)

അനുമതി ലഭിച്ച നാല് സിനിമകൾ ബീഫ്, ഒൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗിൾസ്‌ ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വോൾഫ് എന്നിവയാണ്. പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകൾക്ക് അനുമതി നിഷേധിക്കുന്നതെന്നായിരുന്നു സർക്കാരിന്റെ ആരോപണം. അനുമതി ലഭിക്കാത്ത 15 സിനിമകളുടെ കാര്യത്തിൽ പ്രതിസന്ധി നിലനിൽക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com