

കൊച്ചി: ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ച വയനാട് തുരങ്കപാതയുടെ നിർമാണം തുടരാൻ അനുമതി നൽകി ഹൈക്കോടതി. പദ്ധതിയുടെ നിർമാണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. പരിസ്ഥിതിപരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്.(Wayanad tunnel path construction can continue, High Court rejects petition seeking stay)
ഹർജി തള്ളിക്കൊണ്ടുള്ള വിധി പ്രസ്താവത്തിന് മുൻപായി ഹൈക്കോടതി സുപ്രധാനമായ നിരീക്ഷണങ്ങൾ നടത്തി. ശാസ്ത്രീയ കാര്യങ്ങളിൽ കോടതി ഇടപെടാത്തത് പദ്ധതിയുടെ നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വേണം പദ്ധതി നടപ്പിലാക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി കർശനമായി നിർദേശിച്ചു. പ്രദേശവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വിധിയാണ് ഇത്. നിർമാണം സ്റ്റേ ചെയ്യാനുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങിയതോടെ വയനാട് തുരങ്കപാതയുടെ തുടർനടപടികൾ വേഗത്തിലാകും.