

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയ്ക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ജാമ്യാപേക്ഷ ഇനി വ്യാഴാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്.(Sandeep Varier's anticipatory bail plea postponed)
അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിട്ടുള്ളത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് കേസിലെ ഒന്നാം പ്രതി.
കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ഇതേ പേരിലുള്ള മറ്റൊരക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ കേസിൽ നാലാം പ്രതിയും ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ ഒരു വ്ലോഗറാണ് കേസിലെ ആറാം പ്രതി. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ചാം പ്രതി രാഹുൽ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.