വീണ്ടും നഗ്നതാ പ്രദർശനം; തമിഴ്നാട് സ്വദേശി പിടിയിൽ
May 20, 2023, 06:58 IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ തിരുവനന്തപുരം പട്ടം എൽഐസിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലൈ ജീവനക്കാരനായ തമിഴ്നാട് മധുര സ്വദേശി സെൽവയെ (25) തമ്പാനൂർ പോലീസ് അറസ്റ്റു ചെയ്തു. വർക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടർക്കു നേരേയായിരുന്നു നഗ്നതാ പ്രദർശനം നടത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിലേക്ക് ട്രെയിൻ കയറാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനാണ് യുവതി ബസിൽ കയറിയത്. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.