HomeKeralaനിതിൻ രാജിൻ്റെ മരണം: ഹർത്താലിൽ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നു; തലസ്ഥാനത്ത്...

നിതിൻ രാജിൻ്റെ മരണം: ഹർത്താലിൽ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നു; തലസ്ഥാനത്ത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; വിദ്യാർത്ഥികളും രോഗികളും പെരുവഴിയിൽ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി സംഘർഷം. തിരുവനന്തപുരം നഗരത്തിലും ദേശീയപാതയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ജനജീവിതം സ്തംഭിച്ചു.(Nitin Raj’s death, Vehicles blocked in many places in the state due to hartal; Massive traffic jam on the national highway)

കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായി. വിഐടി എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതേണ്ട നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതോടെ വഴിയിൽ കുടുങ്ങിയത്. ഒൻപത് മണിക്ക് മുൻപായി പരീക്ഷാ കേന്ദ്രത്തിലെത്തേണ്ടവർക്ക് കൃത്യസമയത്ത് എത്താൻ സാധിക്കാത്തത് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വലിയ പ്രതിസന്ധിയിലാക്കി.

റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമത്തിനിടെ കണിയാപുരത്ത് പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. ഒന്നര മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ പോലീസ് ഇടപെട്ട് സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടു. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് മുന്നിലും പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. നെയ്യാറ്റിൻകരയിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് നീക്കി.

പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ അമ്പതോളം കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞിട്ടു. ഇതോടെ മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന രോഗികൾ ഉൾപ്പെടെ റോഡിൽ കുടുങ്ങി. കണ്ണൂർ പഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞു. പയ്യന്നൂർ, കണ്ണൂർ നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നു. കൊല്ലം കുണ്ടറ മുളവനയിൽ വാഹനങ്ങൾ തടഞ്ഞു. ഇടുക്കി തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം പെരുമ്പാവൂരിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസ്സുകളും കടകളും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ലെങ്കിലും കെഎസ്ആർടിസിയും ഓട്ടോ-ടാക്സി വാഹനങ്ങളും നിരത്തിലുണ്ട്. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദളിത് സംഘടനകളുടെ സംയുക്ത സമിതി സംസ്ഥാനതല ഹർത്താലിന് ആഹ്വാനം ചെയ്തത്.

WhatsApp Channel Banner

Latest updates

ആറുമാസം പിന്നിട്ടിട്ടും പുതുപുത്തൻ പോലെ; വന്ദേ ഭാരത് സ്ലീപ്പർ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യ കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആറുമാസം പിന്നിടുമ്പോൾ, ഒരു വിദേശ ട്രാവൽ വ്ലോഗർ പങ്കുവെച്ച യാത്രാനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു...

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കാണാതായ കോട്ടയം സ്വദേശി...

കോട്ടയം: സിക്കിമിലെ നാംചിയിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥൻ മരിച്ചതായി സ്ഥിരീകരണം. കോട്ടയം സ്വദേശിയായ അനീഷിന്റെ മൃതദേഹം അർദ്ധരാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.(Sikkim Tunnel Collapse Kottayam Native Aneesh Body...

CJP സമരത്തിനിടെ യുവതിയുടെ മുഖത്തടിച്ചു: പോലീസ് ഉദ്യോഗസ്ഥനെ ചുമതലകളിൽ...

ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ യുവതിയുടെ മുഖത്തടിച്ച മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ സമരവേദിയിലെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) സന്ദീപ്...

ഗുജറാത്തിൽ അതിശക്തമായ മഴ: പഞ്ചമഹൽ ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ്...

ഗാന്ധിനഗർ: ഗുജറാത്തിലെ മധ്യ-ഉത്തര ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്തിലെ വൽസാദ്, നവ്സാരി ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതിന്...

‘വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് താങ്കളാണ്’:...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി...

DON'T MISS

ആറുമാസം പിന്നിട്ടിട്ടും പുതുപുത്തൻ പോലെ; വന്ദേ ഭാരത് സ്ലീപ്പർ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യ കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആറുമാസം പിന്നിടുമ്പോൾ, ഒരു വിദേശ ട്രാവൽ വ്ലോഗർ പങ്കുവെച്ച യാത്രാനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു...

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....