കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയിലും അന്വേഷണത്തിലെ മറ്റ് പോരായ്മകളിലും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.(Nithin Raj death High Court to hear parents plea over police probe lapses)
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റിനെ തുടർന്ന് വിചാരണക്കോടതി പ്രതി റാമിനെ വിട്ടയച്ചതോടെയാണ് കേസ് ഹൈക്കോടതിയുടെ സജീവ പരിഗണനയിലേക്ക് എത്തുന്നത്. കേസിലെ വീഴ്ചകൾ പരിഹരിക്കാനും കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ ഇന്ന് കോടതി എടുക്കുന്ന നിലപാട് കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.
Story Summary
The Kerala High Court will today reconsider a petition filed by the parents of Nithin Raj, a student of Anjarakandy Dental College who died under suspicious circumstances, highlighting major lapses in the police investigation. The court had earlier expressed strong dissatisfaction over the delay in arresting the accused.


