ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയം ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാരിന്റെ അനുമതി വേണമെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചതെന്ന് വീഡിയോ സന്ദേശത്തിൽ രാഹുൽ വ്യക്തമാക്കി. പരീക്ഷാ അട്ടിമറിയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Rahul Gandhi demands Parliament discussion on NEET row )
അതിനിടെ, വിവിഐപി സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ അപ്രതീക്ഷിതമായി നടത്തിയ പ്രതിഷേധ സമരം ഡൽഹി പോലീസിനെ പ്രതിരോധത്തിലാക്കി. മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഒത്തുകൂടിയ നേതാക്കൾ പെട്ടെന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചായി എത്തുകയായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പോലീസും അനുനയ ചർച്ചകൾ നടത്തിയെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. തുടർന്ന് മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പോലീസ് കടുത്ത ബലപ്രയോഗത്തിലൂടെ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. പോലീസ് നടപടിക്കിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
Story Summary
Congress leader Rahul Gandhi demanded an urgent debate in Parliament over the NEET exam irregularities and accused the government of avoiding the discussion. Rahul Gandhi, Priyanka Gandhi, and other senior leaders were detained by Delhi Police following a high-voltage protest in front of the Prime Minister’s residence demanding the resignation of Education Minister Dharmendra Pradhan.


