കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.(Pala municipality whip violation Congress to seek disqualification of expelled councilors)
വിപ്പ് ലംഘനം ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് പാർട്ടി വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
Story Summary
Congress has decided to take strict legal action under the anti-defection law against four councilors who violated party whip in Pala municipality. The party, which had already expelled Biju Mathews, Lissykutty Mathews, Rajitha Prakash, and Tony Thaiparambil from primary membership, is now seeking to disqualify them as councilors.


