ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മാസം 16-നാണ് അജിത് കുമാറിനോട് ഡിജിപി വിശദീകരണം ആവശ്യപ്പെട്ടത്.(ADGP MR Ajith Kumar submits reply to DGP in Youth Congress assault case probe)
ഈ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഡിജിപി അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറുക. അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെ, വിഷയത്തിലെ സർക്കാരിന്റെ തുടർനടപടി ഏറെ നിർണായകമാണ്. ഡിജിപിയുടെ ശുപാർശയും സർക്കാരിന്റെ നിലപാടും അജിത് കുമാറിന്റെ സർവീസ് ഭാവിയിൽ പ്രധാനം തന്നെയാണ്.
Story Summary
ADGP M.R. Ajith Kumar submitted a written explanation to the Kerala DGP regarding allegations of hushing up the case involving the assault on Youth Congress activists by the former Chief Minister’s gunment in Alappuzha. The DGP will inspect the reply and forward a report to the government.


