HomeKeralaനിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതിയിൽ | Nithin Raj Death Case

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി കോടതി ഇന്ന് പരിഗണിക്കും. കോടതി അനുമതി നൽകുന്ന മുറയ്ക്ക് റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nithin Raj Death Case Crime Branch Seeks Permission To Rearrest Dr MK Ram)

അറസ്റ്റ് രേഖപ്പെടുത്തിയതിലുണ്ടായ ഗുരുതരമായ സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി റാമിനെ റിമാൻഡ് ചെയ്യാതെ വിട്ടയച്ചിരുന്നു. അറസ്റ്റിന്റെ കാരണങ്ങൾ ഔദ്യോഗികമായി അറിയിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന്, പുതിയ അന്വേഷണ സംഘം കണ്ണൂരിൽ ക്യാമ്പ് ചെയ്ത് വരികയാണ്. കൃത്യമായ നിയമോപദേശം കൈപ്പറ്റിയ ശേഷമായിരിക്കും കൂടുതൽ തുടർനടപടികളിലേക്ക് പോലീസെത്തുക.

Story Summary

The Court will hear the Crime Branch’s petition today seeking permission to re-arrest Dr. M.K. Ram, the prime accused in the suicide case of Anjarakandy Dental College student Nithin Raj. The court had earlier released Dr. Ram due to procedural flaws during his arrest, drawing sharp criticism from the High Court against police lapses.

WhatsApp Channel Banner

Latest updates

‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’: CJPയുടെ...

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. "കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ...

CJPയുടെ നീറ്റ് പ്രക്ഷോഭം ശക്തമാകുന്നു: മുംബൈയിൽ ഇന്ന് 15...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം പടരുന്നതിനിടെ മുംബൈ നഗരത്തിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 23) മുതൽ ഓഗസ്റ്റ് 6 വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ...

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...