Times Kerala

 ചീരംകുളത്ത് പുതിയ റേഷന്‍കട പ്രവര്‍ത്തനമാരംഭിച്ചു

 
 ചീരംകുളത്ത് പുതിയ റേഷന്‍കട പ്രവര്‍ത്തനമാരംഭിച്ചു
 തൃശൂർ കുന്നംകുളം നഗരസഭ 24-ാം വാര്‍ഡില്‍ ചീരംകുളം ക്ഷേത്രത്തിനടുത്ത് പുതിയ റേഷന്‍ കട പ്രവര്‍ത്തനമാരംഭിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കുന്നംകുളം താലൂക്കിലെ 103-ാമത്തെ റേഷന്‍ കടയാണ് തുറന്നിട്ടുള്ളത്. എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനവും ആദ്യ റേഷന്‍ വിതരണവും നടത്തി.
485 ല്‍പ്പരം കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കട ഉപകാരപ്രദമാകും. ചീരംകുളത്ത് പുതിയ റേഷന്‍കട യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തുകാര്‍ക്ക് ദൂരയാത്ര ഒഴിവാകും. ആര്‍ത്താറ്റ്, പോര്‍ക്കളേങ്ങാട് എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ ഇവിടുത്തുകാര്‍ റേഷന്‍ വാങ്ങിയിരുന്നത്. എം.കെ സജീവന്റെ പേരിലാണ് റേഷന്‍കട ലൈസന്‍സി.നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍ മിഷ സെബാസ്റ്റ്യന്‍, റേഷന്‍ സംഘടന സംസ്ഥാന ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍, എം.എം നൗഷാദ്, കെ.എ സോമന്‍, ഇ.എ ദിനമണി, അസി. സപ്ലെ ഓഫീസര്‍ കെ.എന്‍ സതീഷ്‌കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി.പി സഞ്ജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story