കൊച്ചി: ഇ-മാലിന്യങ്ങള്‍ സംബന്ധിച്ച് വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ആശങ്കകള്‍ക്കിടെ ഇതിനെ നേരിടുന്നതിനായി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് ബോധവല്‍ക്കരണ ക്യാമ്പെയിനുമായി ഇന്ത്യ വേഴ്സസ് ഇ-വെയ്സ്റ്റ് ഇനീഷിയേറ്റീവ് എന്ന പരിപാടി വിപുലമാക്കുന്നു. ഇ-മാലിന്യങ്ങളാണ് നാം കഴിക്കുന്നത്, അതു പാടില്ല എന്ന പ്രമേയവുമായാണ് ഈ ക്യാമ്പെയിന്‍. കുറഞ്ഞ തോതില്‍ മാത്രം അവബോധമുള്ളതും ആശങ്കപ്പെടുത്തുന്ന വിധത്തിലെ യാഥാര്‍ത്ഥ്യവുമായ ഈ വിഷയത്തെക്കുറിച്ചുള്ള വെളിച്ചം വീശുന്നതാണ് ഈ നീക്കം. അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന ഇ-മാലിന്യം മണ്ണിലും ജലത്തിലും എങ്ങനെ കലരുന്നു എന്നും ആത്യന്തികമായി അതെങ്ങനെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ എത്തുന്നു എന്നും അതു ചൂണ്ടിക്കാട്ടുന്നു. ജനപ്രിയ ഭക്ഷണങ്ങളില്‍ വിഷകരമായ ഇ-മാലിന്യങ്ങള്‍ ഉണ്ടെന്ന് ദൃശ്യരൂപങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇതേക്കുറിച്ച് അവബോധം വളര്‍ത്താനും ഉത്തരവാദിത്തത്തോടു കൂടിയ ഇ-മാലിന്യ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കാനും ശ്രമിക്കുന്നത്. ഇപ്പോള്‍ ഇതിനു സ്കൂള്‍ കുട്ടികളില്‍ നിന്നു തുടക്കം കുറിക്കാനാണ് ശ്രമിക്കുന്നത്. (E-Waste)
വന്‍തോതിലുള്ള ഇ-മാലിന്യ വര്‍നയാണ് ഇന്ത്യയിലെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചൂണ്ടിക്കാട്ടുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത് 1.3 ദശലക്ഷം ടണ്‍ ഇ-മാലിന്യമാണ്. ഐക്യരാഷ്ട്രസഭയുടെ ആഗോള ഇ-മാലിന്യ നിരീക്ഷണം (ജെം) അനുസരിച്ച് ആഗോള തലത്തില്‍ ഓരോ വര്‍വും 2.6 ദശലക്ഷം ടണ് വീതം ഇ-മാലിന്യ ഉല്‍പാദന വര്‍ദ്ധനവ് ഉണ്ടാകുന്നത്. 2030-ഓടെ ഇത് 82 ദശലക്ഷം ടണ്‍ ആകുമെന്നും കണക്കു കൂട്ടുന്നു. 2022-ല്‍ മാത്രം 62 ബില്യണ്‍ കിലോഗ്രാം ഇ-മാലിന്യമാണ് ആഗോള തലത്തില്‍ ഉണ്ടായത്. ഇതില്‍ 22.3 ശതമാനം മാത്രമാണ് ഔപചാരിക തലത്തില്‍ ശേഖരിക്കപ്പെടുകയും പരിസ്ഥിതി അനുകൂല രീതിയില്‍ റീസൈക്കിള്‍ ചെയ്യപ്പെടുകയും ചെയ്തത്. ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടാതെ പോകുന്ന ഇ-മാലിന്യങ്ങള്‍ പരിധിക്കും അപ്പുറത്തേക്കാണു പോകുന്നത്. ശരിയായ രീതിയില്‍ റീസൈക്കിള്‍ ചെയ്യപ്പെടാത്ത ഉപകരണങ്ങളില്‍ നിന്നുള്ള വിഷഘടകങ്ങള്‍ മണ്ണിലേക്കും ഭൂഗര്‍ഭ ജലത്തിലേക്കും ഊര്‍ന്നിറങ്ങുകയും ഇതിനു ശേഷം ഭക്ഷ്യ ശൃംഖലയിലേക്ക് എത്തുകയും പരിസ്ഥിതി, മാനവിക ആരോഗ്യം, ഭാവി തലമുറ എന്നിവയ്ക്ക് ഭീഷണിയാകുകയും ചെയ്യും.
ഇന്ത്യ വേഴ്സസ് ഇ-വെയ്സ്റ്റ് എന്ന നീക്കത്തിലൂടെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോദ്റെജ് നടത്തിയിട്ടുള്ളത്. ഒരു ലക്ഷം ടണ്ണിലേറെ ഇ-മാലിന്യങ്ങള്‍ ശേഖരിക്കുകയും റീസൈക്കിള്‍ ചെയ്യുകയും അഞ്ചു ലക്ഷത്തിലേറെ പേരെ ഉത്തരവാദിത്തത്തോടെ ഇ-മാലിന്യങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ബോധവല്‍രിക്കുകയും ചെയ്തു. ഈ പ്രതിബദ്ധത ഒരു ചുവടു കൂടി മുന്നോട്ടു കൊണ്ടു പോയി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹ്രസ്വ വീഡിയോകള്‍ റിലീസു ചെയ്യാനും ബ്രാന്‍റ് നടപടിയെടുത്തു. വിഷകരമായ ഘടകങ്ങള്‍ ഉള്ള ജനപ്രിയ ഭക്ഷ്യ ഇനങ്ങളുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഇതിലൂടെ ജനങ്ങളിലേക്ക് സജീവമായ സന്ദേശം എത്തിക്കാനും ഉത്തരാവിദത്തത്തോടെ ഇ-മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ഗൈഡ് ജനങ്ങളെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിക്കുകയും ഇതിന്‍റെ ലക്ഷ്യമാണ്. രാജ്യത്തെ ഇരുന്നൂറിലേറെ സ്കൂളുകളില്‍ ബോധവല്‍ക്കരണ ശില്‍പശാലകളും ബ്രാന്‍ഡ് സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം പൂര്‍ണ്ണ വലുപ്പത്തിലുള്ള ഇ-വെയ്സ്റ്റ് ടേബിളും പ്രദര്‍ശിപ്പിക്കും. ഉപകരണങ്ങളില്‍ നിന്നുള്ള ഘടകങ്ങളാല്‍ നിര്‍മ്മിച്ചവയായിരിക്കും ഇത്. വിഷമുള്ള ടാക്കോസ്, സര്‍ക്യൂട്ട് ബോര്‍ഡ് കേക്ക് എന്നിവയുടെ ശക്തമായ അവബോധം വളര്‍ത്താനുതകുന്ന 3ഡി മാതൃകകളും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എങ്ങനെയാണു തങ്ങളുടെ ശരീരത്തിലേക്കു കടക്കുന്നതെന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഇതു വഴിയൊരുക്കും.
ജനങ്ങള്‍, രാജ്യം, ഭൂമി എന്നിവയുടെ പുരോഗതിക്കു വഴിയൊരുക്കുന്നതില്‍ ആഴത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതാണ് തങ്ങളുടെ ബ്രാന്‍ഡിന്‍റെ അടിത്തറയെന്ന് ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു. ദൃശ്യമായതും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഇ-മാലിന്യ ബോധവല്‍ക്കരണ ക്യാമ്പെയിനിലൂടെ ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണു തങ്ങള്‍ ചെയ്യുന്നത്. തങ്ങളുടെ ഭാവിയെ സംരക്ഷിക്കാനായി ഉത്തരവാദിത്തത്തോടെ ഇ-മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങള്‍ എന്നിവയുമായി ചുറ്റപ്പെട്ട രീതിയില്‍ യുവ ഇന്ത്യ ഡിജിറ്റല്‍ രംഗത്തു വളരുമ്പോള്‍ ഇ-മാലിന്യം ഒരു ബാധ്യതയാകുകയും അത് കൂടുതല്‍ വര്‍ധിക്കുകയുമാണെന്ന് ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് വിപണന വിഭാഗം മേധാവി സ്വാതി രതി പറഞ്ഞു. പരിസ്ഥിതിയുടെ കാര്യത്തില്‍ തങ്ങളുടെ മുഖ്യ മൂല്യങ്ങള്‍ അടങ്ങിയ ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ യുവ തലമുറയെ തുടക്കത്തില്‍ നിന്നു തന്നെ സഹായിക്കുകയാണ്. ഭക്ഷണത്തിന്‍റെ ഭാഷയിലാണ് ഈ പ്രചാരണം യുവജനങ്ങളിലേക്ക് എത്തുന്നത് ഇതിനായി അര്‍ത്ഥവത്തായ ദൃശ്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഇ-മാലിന്യങ്ങളും തങ്ങളുടെ ആരോഗ്യവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കാന്‍ യുവാക്കളെ സഹായിക്കുകയും ചെയ്യുന്നു. കൂടുതല്‍ ശ്രദ്ധയോടെ ഉത്തരവാദിത്തത്തോടെ ഇ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനും ഇതു വഴിയൊരുക്കുമെന്നും സ്വാതി രതി കൂട്ടിച്ചേര്‍ത്തു.
ഈ രംഗത്തെ തങ്ങളുടെ പങ്കാളിയായ ഹുള്ളാഡെകുമായി സഹകരിച്ചാണ് രാജ്യ വ്യാപകമായി ഈ നീക്കം നടത്തുന്നത്. സാമൂഹ്യ മാധ്യമ പ്രചാരണങ്ങളും ഡിജിറ്റല്‍ വീഡിയോ പ്രമോഷനും വഴി ഈ വിഷയത്തിന്‍റെ അടിയന്തര ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന സന്ദേശം ഫലപ്രദമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ആഡ്ഫാക്ടേഴ്സ് പിആര്‍, ട്രൈബ്സ് കമ്യൂണിക്കേഷന്‍ എന്നിവയുമായി ചേര്‍ന്നാണിതിന്‍റെ ആശയാവിഷ്ക്കാരവും നടപ്പാക്കലും.