സംസ്കൃത സര്‍വ്വകലാശാലയില്‍ അയ്യങ്കാളി സെന്റര്‍ ഉദ്ഘാടനം ചെയ്തു | Sanskrit University

ഉച്ചകഴിഞ്ഞ് നടന്ന സെമിനാറില്‍ ഡോ. കെ. ആര്‍. സജിത, ചെറായി രാംദാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു
sanskrit university
Updated on

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അയ്യങ്കാളി സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും സെമിനാറും കാലടി മുഖ്യകേന്ദ്രത്തിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്നു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പുഷ്പാവതി പൊയ്‍പാടത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. മിനി, ഡോ. വി. ലിസി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ്, ഡോ. സംഗീത തിരുവാള്‍ പി. പി, റാണി ചുലോഹി എന്നിവര്‍ പ്രസംഗിച്ചു. പുഷ്പാവതി പൊയ്‍പാടത്തിനേയും ചരിത്ര ഗവേഷകനായ ചെറായി രാംദാസിനെയും ചടങ്ങില്‍ ആദരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സെമിനാറില്‍ ഡോ. കെ. ആര്‍. സജിത, ചെറായി രാംദാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. (Sanskrit University)

അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അയ്യങ്കാളി സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും സെമിനാറും കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പുഷ്‍പാവതി പൊയ്‍പാടത്ത് ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് എന്നിവര്‍ സമീപം.

Related Stories

No stories found.
Times Kerala
timeskerala.com