52% സഞ്ചിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി ആക്‌സിസ് മാക്‌സ് ലൈഫിന്റെ ഇ-കൊമേഴ്‌സ് ചാനല്‍ | Axis Max

കമ്പനിയുടെ ഡയറക്ട്-ടു-കണ്‍സ്യൂമര്‍ വെബ്‌സൈറ്റ് വഴി 219 കോടി രൂപയുടെ വാര്‍ഷിക പ്രീമിയം നേടാനായതും വളര്‍ച്ചയ്ക്ക് കരുത്തായി
Axis
Updated on

കൊച്ചി : ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് രണ്ട് വര്‍ഷത്തിനിടെ ഇ-കൊമേഴ്‌സ് ചാനല്‍ വഴിയുള്ള ബിസിനസില്‍ 52% സഞ്ചിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കൈവരിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പോളിസികളുടെ 31ശതമാനത്തിലേറെയും, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 35%-ത്തിലധികവും ഈ ചാനലിലൂടെയായിരുന്നു വിറ്റഴിച്ചത് . കമ്പനിയുടെ ഡയറക്ട്-ടു-കണ്‍സ്യൂമര്‍ വെബ്‌സൈറ്റ് വഴി 219 കോടി രൂപയുടെ വാര്‍ഷിക പ്രീമിയം നേടാനായതും വളര്‍ച്ചയ്ക്ക് കരുത്തായി.(Axis Max)

ത്രീ-ക്ലിക്ക് ഡിഐവൈ ക്രോസ്-സെല്‍, അപ്പ്-സെല്‍ ഓപ്ഷനുകള്‍, ക്രെഡിറ്റ് ബ്യൂറോകള്‍ വഴിയുള്ള തടസ്സമില്ലാത്ത ഓണ്‍ബോര്‍ഡിംഗ്, അക്കൗണ്ട്-അഗ്രഗേഷന്‍ ആവാസവ്യവസ്ഥയുമായുള്ള സംയോജനം തുടങ്ങിയവ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതായി കമ്പനി അറിയിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വോയ്‌സ്-ടു-ടെക്സ്റ്റ് സംവിധാനങ്ങള്‍ പോലുള്ള നൂതന സൗകര്യങ്ങള്‍ കൊണ്ടുവന്നത് ഓണ്‍ലൈന്‍ ചാനലിന് ഏറെ ഗുണകരമായി. ഇ-കൊമേഴ്‌സ് ചാനലിന്റെ ഗണ്യമായ വളര്‍ച്ച തങ്ങളുടെ ഡിജിറ്റല്‍ ആധിപത്യത്തിന്റെ വ്യക്തമായ സൂചനയുടെയും ഓണ്‍ലൈന്‍ ഓഫറുകളില്‍ ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും തെളിവാണ് എന്ന് ആക്‌സിസ് മാക്‌സ് ലൈഫിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുമിത്മദന്‍പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com