കൊച്ചി: ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് ലിമിറ്റഡ് രാജ്യമെങ്ങും സേവനം ഉറപ്പു വരുത്തുന്നതിന് എക്‌സ്റ്റെന്‍ഡഡ് റീച്ച് (എഇആര്‍) പദ്ധതി ആരംഭിച്ചു. ഇതനുസരിച്ച് രാജ്യവ്യാപകമായി 32,000 ത്തിലധികം പിന്‍ കോഡുകളില്‍ സേവനമെത്തും. നേരത്തേയുണ്ടായിരുന്ന എക്‌സ്ട്രാ സര്‍വീസ് സ്‌റ്റേഷന്‍സ് പദ്ധതി വിപുലീകരിച്ചാണ് എഇആര്‍ ആരംഭിച്ചത്. വികസിക്കുന്ന വിപണികളും വികസനം തേടുന്നവയും ഉള്‍പ്പടെ 100 ശതമാനം പ്രദേശങ്ങളിലും ഇനി മുതല്‍ കമ്പനിയുടെ സാന്നിധ്യം ഉണ്ടാകും.(Allcargo)
21,000 പിന്‍കോഡ് കേന്ദ്രങ്ങളുണ്ടായിരുന്ന സ്ഥാനത്താണ് പുതിയ സംവിധാനം നിലവില്‍ വന്നതോടെ 32,000 പിന്‍കോഡുകളിലേക്ക് ഓള്‍ കാര്‍ഗോ സേവനമെത്തുന്നത്. അതിവേഗത്തില്‍ നേരിട്ട് കാര്‍ഗോ എത്തുന്ന പിന്‍കോഡ് കേന്ദ്രങ്ങളുടെ എണ്ണം 4,900 ത്തിന്‍ നിന്നും 10,000 ആയി ഉയര്‍ന്നിട്ടുമുണ്ട്.