ദേശീയ സരസ്മേള എറണാകുളത്ത്; ലോഗോയും ടാഗ് ലൈനും തയ്യാറാക്കൂ സമ്മാനം നേടൂ...

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ വിപണനമേളയായ ദേശീയ സരസ് മേളയ്ക്ക് 2023 ഡിസംബറില്‍ എറണാകുളം നഗരം ആതിഥ്യം വഹിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളും ഫുഡ് കോര്‍ട്ടും കലാസാംസ്‌കാരിക സന്ധ്യയുള്‍പ്പെടെയുള്ള അതിവിപുലമായ പരിപാടികളും കൂടിയാണ് മേളയ്ക്ക് കൊഴുപ്പേകുവാന്‍ ഒരുക്കുന്നത്. ദേശീയ സരസ്മേളയ്ക്ക് മുന്നോടിയായി ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. ഇത് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചുവടെ.

1 . ജില്ലയുടെ തനത് സാംസ്‌കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശിക പ്രത്യേകതയും ഒത്തിണങ്ങിയതായിരിക്കണം. 2 . ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളെയും ഭക്ഷ്യസംസ്‌കാരത്തെയും വനിതാ കൂട്ടായ്മയെയും പ്രതിനിധീകരിക്കണം. തയാറാക്കിയ ലോഗോ, ടാഗ്ലൈന്‍ എന്നിവ sarasmela...@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ച് നല്‍കാം. അവസാന തീയതി- സെപറ്റംബര്‍ 25 . കൂടുതല്‍ വിവരങ്ങള്‍ക്ക് - 7034077660 , 9987183338