HomeKeralaദേശീയ റോബോട്ടിക് ഒളിംപിക്സിൽ തിളങ്ങി കേരളത്തിന്റെ മിടുക്കർ; കക്കോവ് പിഎംഎസ്എപിടിഎച്ച്എസ് സ്കൂൾ...

ദേശീയ റോബോട്ടിക് ഒളിംപിക്സിൽ തിളങ്ങി കേരളത്തിന്റെ മിടുക്കർ; കക്കോവ് പിഎംഎസ്എപിടിഎച്ച്എസ് സ്കൂൾ ടീമിന് മികച്ച വിജയം | National Robotic Olympics

റിപ്പോർട്ട്: അൻവർ ഷരിഫ്

ബംഗളൂരുവിൽ നടന്ന നാഷണൽ റോബോട്ടിക് ഒളിംപിക്സിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കക്കോവ് പിഎംഎസ്എപിടിഎച്ച്എസ് (PMSAPTHS) സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു (National Robotic Olympics). രാജ്യത്തെ മികച്ച അടൽ ടിങ്കറിങ് ലാബുകളിൽ (ATL) നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ടീമുകൾ മാത്രം പങ്കെടുത്ത “ഭാരതീയ യാത്രാ ഖേൽ മഹോത്സവ്” എന്ന നാഷണൽ പ്രോഗ്രാമിൽ, കക്കോവ് സ്കൂളിലെ ‘ടീം ടെക് ഇന്നോവേഷൻസ്’ ഏഴാം സ്ഥാനം കരസ്ഥമാക്കി. ടീം ലീഡർ ഹസീഫ് മുഹമ്മദ്, ആഗ്‌നേയ്, അർച്ചിത്, നിരഞ്ജൻ, അനയ് കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് റോബോട്ടുകളുമായി മത്സരത്തിൽ പങ്കെടുത്തത്.

മുൻ വർഷങ്ങളിലും ശാസ്ത്രലോകത്ത് ശ്രദ്ധേയമായ പല മോഡലുകൾ നിർമ്മിച്ച് ഇവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എ ഐ ടീച്ചർ, എ ഐ ഡോക്ടർ, ഫയർ റസ്‌ക്യൂ റോബോട്ട്, പൈറോലിങ്ക് ഫോറസ്റ്റ് പ്രൊട്ടക്ഷൻ സിസ്റ്റം, എ ഐ ബ്ലൈൻഡ് സ്പെക്റ്റ്സ് തുടങ്ങിയവ ഇവരുടെ മികച്ച കണ്ടുപിടുത്തങ്ങളിൽ ചിലതാണ്. വൈഐപി (YIP) ശാസ്ത്രപഥം, ബിഗ് ബാങ്ക് ഇന്നോവേഷൻ ചാലഞ്ച്, സയൻസ് കോൺഗ്രസ് തുടങ്ങി നിരവധി മത്സരങ്ങളിൽ മിന്നുന്ന വിജയം ഇവർ നേടിയിട്ടുണ്ട്. സ്കൂൾ സമയങ്ങൾക്ക് പുറമെ അവധി ദിവസങ്ങളിലും എടിഎൽ ലാബിൽ കഠിനാധ്വാനം ചെയ്താണ് ഇവർ ഈ നേട്ടങ്ങൾ കൈവരിച്ചത്. അധ്യാപകനായ വി.കെ. അനൂപിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സഹായവും മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവരുടെ പിന്തുണയും ഈ സ്കൂളിനെ എഐ പഠനത്തിൽ സംസ്ഥാനത്തെ തന്നെ മികച്ച സ്ഥാപനമാക്കി മാറ്റാൻ സഹായിച്ചു.

Summary: Students from PMSAPTHS Kakkov, representing Kerala, secured seventh place at the National Robotic Olympics held in Bengaluru. The team, ‘Tech Innovations,’ was selected from top Atal Tinkering Labs (ATL) across India to compete in the prestigious “Bharathiya Yatra Khel Mahotsav.” The team, comprising Haseef Muhammed, Aagneya, Archith, Niranjan, and Anay Krishna, showcased their expertise with advanced robotic models.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....