Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaറേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അനുകൂലമായി വിവരാവകാശ...

റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അനുകൂലമായി വിവരാവകാശ രേഖ | Sreena Devi Kunjamma

🎙️ Latest Podcast

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് ചട്ടവിരുദ്ധമായല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. വ്യാജരേഖകൾ ചമച്ചാണ് പേര് ചേർത്തതെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ്, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അപേക്ഷ സമർപ്പിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.( Name added to ration card not forged, Right to Information in favour of Sreena Devi Kunjamma )

റേഷൻ കാർഡ് ഉടമയുടെ കൃത്യമായ സമ്മതപത്രത്തോടു കൂടിയാണ് ശ്രീനാദേവി അപേക്ഷ നൽകിയത്. കാർഡ് ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്നു. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ പേര് ചേർത്തതെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

ശ്രീനാദേവിയുടെ പേര് കാർഡിൽ ചേർത്തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ പരാതി നൽകിയിരുന്നു. ഈ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥർ കാർഡിൽ നിന്ന് ഇവരുടെ പേര് നീക്കം ചെയ്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.