എന്റെ പ്രിയ സഖാവ് ‘സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്നു’; മലയാളത്തില്‍ ആശംസിച്ച് സ്റ്റാലിന്‍

മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു. പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ആരോഗ്യവും ഉണ്ടാകട്ടെ.’ സ്റ്റാലിന്‍ കുറിച്ചു.
അദ്ദേഹത്തിന്റെ 78-ാം പിറന്നാൾ ദിനത്തില്‍ ആശംസകളുമായി സിനിമാത്താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ അടക്കം രംഗത്തെത്തി.’ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.
’ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്ന് മോഹന്‍ലാല്‍ കുറിച്ചു.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു @pinarayivijayan-ന് പിറന്നാള്‍ ആശംസകള്‍.
— M.K.Stalin (@mkstalin) May 24, 2023
സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. pic.twitter.com/gpSCaiJ9YD