HomeKerala'പാർട്ടി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തികളെ കുറിച്ച് പരാമർശമില്ല': MA ബേബിയുടെ...

‘പാർട്ടി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തികളെ കുറിച്ച് പരാമർശമില്ല’: MA ബേബിയുടെ പരാമർശം തള്ളി MV ഗോവിന്ദൻ | MV Govindan Rejects MA Baby Comment

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശത്തെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശങ്ങളില്ലെന്നും, അത്തരമൊരു വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan Rejects MA Baby Comment On Taliparamba Candidate Selection)

ഒരു സെമിനാറിൽ സംസാരിക്കവെ എം.എ. ബേബി നടത്തിയ അഭിപ്രായപ്രകടനമാണ് വിവാദമായത്. ഒരു നേതാവിന്റെ ബന്ധുവിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുന്നുണ്ടെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നു എന്നായിരുന്നു ബേബിയുടെ പരോക്ഷ വിമർശനം.

എന്നാൽ, ഈ വാദത്തെ എം.വി. ഗോവിന്ദൻ ശക്തമായി നിരാകരിച്ചു. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ജനങ്ങളുടെ മുന്നിലുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും അംഗീകരിച്ച ആ രേഖയിൽ ഏതെങ്കിലും വ്യക്തികളെ കുറിച്ച് പരാമർശമില്ല. പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളെക്കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. പാർട്ടി എന്നും അത്തരം മാനദണ്ഡങ്ങളാണ് പിന്തുടരാറുള്ളത്, ഗോവിന്ദൻ പറഞ്ഞു.

Story Summary

CPM State Secretary M.V. Govindan has rejected party leader M.A. Baby’s indirect criticism regarding the selection of his wife as a candidate in the Taliparamba constituency. Govindan asserted that the party’s election review report contains no personal remarks about any individual and focuses only on organizational weaknesses.

WhatsApp Channel Banner

Latest updates

കാവേരി ജലത്തർക്കം: കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ...

ചെന്നൈ: കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും ഉത്തരവുകൾ കർണാടക പാലിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അവകാശപ്പെട്ട കാവേരി വെള്ളം തമിഴ്‌നാടിന് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ...

‘നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം അഭിനന്ദനാർഹം’; വിസ്മയ മോഹൻലാലിനെ പ്രശംസിച്ച്...

കൊച്ചി: വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിനെ പ്രശംസിച്ച് നടി മാല പാർവതി (Maala Parvathi Praises Vismaya Mohanlal). വിസ്മയയുടെ ശാന്തമായ...

‘ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?’: S...

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദ്യമുയർത്തി.(S Sreejith DGP promotion,...

ഇറാനെതിരെ വീണ്ടും യുദ്ധം വേണ്ട; ട്രംപിനോട് പിന്മാറാൻ സൗദി...

റിയാദ്: ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് (Saudi Urges Trump...

‘മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെത്തന്നെ, ഗ്യാലറിയിൽ ഇരുന്ന് പറയുന്നതു...

തിരുവനന്തപുരം: മഴക്കെടുതിക്കിടയിലെ വിരുന്നിലും ഹെലികോപ്റ്റർ യാത്രയിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വിശദീകരണങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെയാണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുൻപ് കടുപ്പിച്ച്...

DON'T MISS

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...