Times Kerala

 മൂവാറ്റുപുഴ നവകേരള സദസ്സ്  : 40 പേർക്ക്  മുൻഗണന കാർഡുകൾ  അനുവദിച്ചു

 
ഒ​രു വീ​ട്ടി​ൽ ഒ​ന്നി​ല​ധി​കം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ
 

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ  മുൻഗണന റേഷൻ കാർഡിന്  അപേക്ഷിച്ച സമർപ്പിച്ചവരിൽ അർഹരായവർക്ക് കാർഡ് അനുവദിച്ചു. നവകേരള സദസ്സ് വഴിയും  ഓൺലൈനായും  ലഭിച്ച അപേക്ഷകളിൽ നിന്ന് 40പേർക്കാണ് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചത്. 

ഗുരുതരമായ വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾ ഉൾപ്പെട്ട അഞ്ച് കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകി കാർഡ് അനുവദിച്ചു .

നവകേരള സദസ്സ് വഴി  റേഷൻ കാർഡ് സംബന്ധിച്ച ആകെ 69 നിവേദനങ്ങളാണ്  മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ചത്.  മുൻഗണന കാർഡുകൾക്ക് പുറമെ പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതും റേഷൻ കാർഡിലെ തെറ്റുകൾ ഒഴിവാക്കുന്നതിനുമുള്ള  അപേക്ഷകളും ലഭിച്ചിരുന്നു. ഡിസംബർ 10 ന് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആയിരുന്നു നവകേരള സദസ്സ് നടന്നത്.

Related Topics

Share this story