മലപ്പുറം: സ്കൂൾ ബസിനുള്ളിൽ വെച്ച് എൽ.കെ.ജി വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബസ് ക്ലീനർ അറസ്റ്റിൽ. കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കൽപകഞ്ചേരി പോലീസ് പിടികൂടിയത്.(Sexual assault on LKG student, school bus cleaner arrested)
നാല് വയസ്സുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. സ്കൂൾ ബസിനുള്ളിൽ വെച്ച് കുട്ടിയെ ബസിന്റെ പിൻസീറ്റിലേക്ക് കൊണ്ടുപോയി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ കേസെടുത്ത കൽപകഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.