കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട ‘എംഎസ്‌സി എൽസ 3’ കണ്ടെയ്‌നർ കപ്പലിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മാരിടൈം ഡയറക്ടറേറ്റ് ഇന്ത്യൻ നാവികസേനയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സതേൺ നേവൽ കമാൻഡിന് മാരിടൈം ഡയറക്ടറേറ്റ് ഔദ്യോഗികമായി കത്ത് നൽകിയത്.(MSC Elsa 3 shipwreck status, Kerala Maritime Directorate seeks Indian Navy help)
അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കടലിൽ കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളോ കണ്ടെയ്നറുകളോ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നാവികസേനയുടെ വിദഗ്ദ്ധ സംഘത്തിന്റെ സേവനം തേടുന്നത്.
കപ്പൽ അവശിഷ്ടങ്ങളുടെ നിലവിലെ സ്ഥാനവും ഘടനാപരമായ സുരക്ഷിതത്വവും. അപകടകരമായ ചരക്കുകൾ അടങ്ങിയ കണ്ടെയ്‌നറുകളുടെ നിലവിലെ അവസ്ഥ. പരിസ്ഥിതിക്കും കടൽ ഗതാഗതത്തിനും ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ എന്നിവയാണ് പരിശോധിക്കുന്നത്. 2025 മേയ് 25-നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് വരികയായിരുന്ന ലൈബീരിയൻ പതാക വഹിച്ച ‘എംഎസ്‌സി എൽസ 3’ കപ്പൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Summary
The Kerala Maritime Directorate has sought technical assistance from the Indian Navy’s Southern Naval Command to inspect the status of the shipwrecked vessel MSC Elsa 3 following High Court directives. The survey will evaluate the structural integrity of the wreck, the condition of hazardous containers, and potential risks, as the debris remains uncleared even a year after the accident.


