Times Kerala

സംസ്ഥാനത്തെ ആശ്രിത നിയമനം നിയന്ത്രിക്കാൻ നീക്കം

 
സംസ്ഥാനത്തെ ആശ്രിത നിയമനം നിയന്ത്രിക്കാൻ നീക്കം

തിരുവനന്തപുരം: ആശ്രിത നിയമനത്തിന് അപേക്ഷിക്കുന്ന ആളുകൾക്ക് ഉദ്യോഗസ്ഥന്റെ മരണസമയത്ത് പതിമൂന്നോ അതിൽകൂടുതലോ വയസ് തികഞ്ഞിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തും. പ്രായം കുറവാണെങ്കിൽ സമാശ്വാസ ധനം നൽകും. അർഹത ഉണ്ടെങ്കിലും നിയമനം വേണ്ടാത്തവർക്കും സമാശ്വാസ ധനത്തിന് അപേക്ഷ നൽകാം.

മരിച്ച ഉദ്യോഗസ്ഥന്റെ തസ്തികയുടെയും സർവീസിന്റെയും അടിസ്ഥാനത്തിൽ 17 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് സമാശ്വാസ കൊടുക്കുക. ഇത്രയും കാലം നിയമനം മാത്രമാണ് നൽകിയിരുന്നത്.

ഓരോ വകുപ്പിനും നിയമനാധികാരം ഉണ്ടായിരുന്നു. ഇനി പൊതുഭരണ വകുപ്പായിരിക്കും വകുപ്പിന്റെ നിയമനാധികാരി. എല്ലാ വകുപ്പുകളും ഇതിനുള്ള ഒഴിവുകൾ പൊതുഭരണ വകുപ്പിന് റിപ്പോർട്ട് ചെയ്യണം.

Related Topics

Share this story