തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്കോട്ട തകർത്ത് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണവുമായി രംഗത്തെത്തി. 'നന്ദി തിരുവനന്തപുരം' എന്ന് കുറിച്ചാണ് അദ്ദേഹം നന്ദി അറിയിച്ചത്.(Thank you Thiruvananthapuram, PM Modi responds to Local body elections win)
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.
"കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയില്‍ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്." ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമാണ് പ്രധാനമന്ത്രിയുടെ ഈ ശ്രദ്ധേയമായ പോസ്റ്റ്.