കോട്ടയം: സാഹസിക റൈഡിംഗിന്റെ ലോകത്ത് സജീവ സാന്നിധ്യമായ ഓഫ് റോഡ് ജീപ്പ് ഡ്രൈവറും അധ്യാപികയുമായ റിയ ചീരാംകുഴിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. ഓഫ് റോഡ് ട്രാക്കിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഈ 'ലേഡി റൈഡർ' ഇനി പാലാ നഗരസഭയിലെ കൗൺസിലർ പദവിയിലാണ് വളയം പിടിക്കുക.(Lady rider Riya Cheeramkuzhy wins resounding victory in Pala Municipality)
പാലാ നഗരസഭയിലെ കവീകുന്ന് എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റിയ, കേരള കോൺഗ്രസ് (എം) വിഭാഗം സ്ഥാനാർത്ഥിയായ ഷിനി തോമസിനെയാണ് പരാജയപ്പെടുത്തിയത്. റിയ ചീരാംകുഴി 97 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. ഇവർക്ക് 320 വോട്ടുകളും, ഷിനി തോമസ് മുകാലയ്ക്ക് 223 വോട്ടുകളുമാണ് ലഭിച്ചത്.
ഒരു സാഹസിക കായികതാരം എന്നതിലുപരി, അധ്യാപിക കൂടിയായ റിയയുടെ രാഷ്ട്രീയ പ്രവേശനവും വിജയവും പാലായിലെ യുവജനതയ്ക്കിടയിൽ ശ്രദ്ധേയമാകുകയാണ്.