'ജനങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്ത സർക്കാരാണിത്, ജനവിധി പരിശോധിക്കും, സർക്കാർ പാഠങ്ങൾ പഠിക്കണം, ജനം തങ്ങൾക്ക് താഴെയാണെന്ന് കരുതരുത്': ബിനോയ് വിശ്വം | Government

ജനവിധിയെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു
'ജനങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്ത സർക്കാരാണിത്, ജനവിധി പരിശോധിക്കും, സർക്കാർ പാഠങ്ങൾ പഠിക്കണം, ജനം തങ്ങൾക്ക് താഴെയാണെന്ന് കരുതരുത്': ബിനോയ് വിശ്വം | Government
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും, എന്നാൽ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(This government has done good for the people, says Binoy Viswam)

"ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും," എന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു. "ജനങ്ങൾക്ക് ഒരുപാട് ഉപകാരം ചെയ്ത സർക്കാരാണിത്. എന്തുകൊണ്ട് ആ സർക്കാരിനെതിരെ ഇങ്ങനെ ഒരു ജനവിധി ഉണ്ടായെന്ന് പരിശോധിക്കും. സർക്കാരിനെതിരായ വികാരം ഉണ്ടായോ എന്നത് അടക്കം പരിശോധിക്കും," അദ്ദേഹം പറഞ്ഞു.

"ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ഇടത് മൂല്യം ഉയർത്തിപ്പിടിച്ച് മാത്രമേ ഇടത് പക്ഷത്തിന് മുന്നോട്ട് പോകാനാകൂ. തിരുത്തേണ്ട നിലപാടുകൾ സർക്കാർ തിരുത്തണം. യുഡിഎഫ്-ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തി," അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, വോട്ടർമാർ നന്ദികേട് കാണിച്ചുവെന്നും ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നുമുള്ള എം.എം. മണിയുടെ വിവാദ പ്രസ്താവനയിലും ബിനോയ് വിശ്വം പ്രതികരിച്ചു. "രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുമ്പോൾ ജനങ്ങളെ മാനിക്കണം. ജനം തങ്ങൾക്ക് താഴെയാണെന്ന് കരുതരുത്."

Related Stories

No stories found.
Times Kerala
timeskerala.com