സർക്കാർ സർവീസിൽ ചേർന്ന നൂറിലധികം പേരെ അയോഗ്യരാക്കും; നിയമനവും പിഎസ്സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി
Nov 21, 2023, 19:46 IST

കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ്സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. അർഹതയില്ലാത്തവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്ന് പറഞ്ഞ ഹൈക്കോടതി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് അർഹരായവരെ ഉൾപ്പെടുത്തി നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇതോടെ പിഎസ്‌സി വഴി നിയമനം ലഭിച്ച നൂറിലധികം പേരെ അയോഗ്യരാക്കും.ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും നിയമനത്തിന് പരിഗണിക്കാത്തതിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് നയീം, കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.
