താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം: നാളെ UDFൻ്റെ രാപ്പകൽ സമരം | Thamarassery Pass

നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം: നാളെ UDFൻ്റെ രാപ്പകൽ സമരം | Thamarassery Pass
Updated on

വയനാട്: അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനപ്രവാഹമാണ് ചുരത്തെ സ്തംഭിപ്പിച്ചത്. ഇന്ന് പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ കിലോമീറ്ററുകളോളം നീണ്ട നിര ദൃശ്യമായി.(Traffic congestion at Thamarassery Pass, UDF to hold day and night strike tomorrow)

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനംഏർപ്പെടുത്തി. വലിയ ചരക്ക് വാഹനങ്ങൾ പകൽ സമയത്ത് ചുരത്തിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ യാത്ര അനുവദിക്കൂ.

ഗതാഗതം സുഗമമാക്കാൻ ചുരത്തിലെ ഒൻപത് ഹെയർപിൻ വളവുകളിലും പ്രധാന പോയിന്റുകളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമരരംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. എം.എൽ.എമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും.

Related Stories

No stories found.
Times Kerala
timeskerala.com