Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKeralaMK മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി: ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം;...

MK മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി: ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം; വ്യക്തിപരമായ സഹായങ്ങൾ സ്വീകരിക്കില്ലെന്ന് മുനീർ | MK Muneer

🎙️ Latest Podcast

കോഴിക്കോട്: ഡോ. എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ഭീഷണിയിലായ സംഭവത്തിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.(MK Muneer’s house threatened with seizure, Muslim League leadership intervenes)

കോഴിക്കോട് നടക്കാവിലുള്ള ‘ക്രസന്റ് ഹൗസ്’ എന്ന വീടിനാണ് കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്. ഏകദേശം 49 ലക്ഷം രൂപയുടെ ബാധ്യതയെത്തുടർന്നാണ് ബാങ്ക് നടപടികളിലേക്ക് നീങ്ങിയത്.

പ്രശ്നം പരിഹരിക്കാമെന്ന് പാർട്ടി നേതൃത്വം അറിയിച്ചതായി മുനീർ മാധ്യമങ്ങളോട് പറഞ്ഞു. പല വ്യക്തികളും സാമ്പത്തികമായി സഹായിക്കാമെന്ന് മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അത് സ്വീകരിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.