പത്തനംതിട്ട: പ്രളയക്കെടുതി തുടരുന്ന പത്തനംതിട്ട ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണമായി തയ്യാറാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ അറിയിച്ചു. ക്ലീനിങ് ഉൾപ്പെടെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Pathanamthitta Flood Emergency Preparedness Revenue Minister AP Anil Kumar Updates)
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് സംഘങ്ങളും കൂടുതൽ പോലീസ് സേനയും പ്രദേശത്ത് എത്തിച്ചേർന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മന്ത്രി പി. സി. വിഷ്ണുനാഥ് നേതൃത്വം നൽകിവരികയാണെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളപ്പൊക്കം രൂക്ഷമായ ആറന്മുള, റാന്നി മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സമീപ ജില്ലകളിൽ നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ എത്തിച്ചിട്ടുണ്ട്.മിന്നൽ പ്രളയങ്ങൾ കൃത്യമായി പ്രവചിക്കുന്നതിൽ കാലാവസ്ഥാ വകുപ്പിന് ചില സാങ്കേതിക പരിമിതികളുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Revenue Minister A. P. Anil Kumar announced that government machinery is fully prepared to handle the emergency flood situation in Pathanamthitta. NDRF teams, additional police forces, and fishing boats from neighboring districts have been deployed to key areas like Aranmula and Ranni.


