Times Kerala

 മിഷൻ ഇന്ദ്ര ധനുഷ് 5.0: സ്‌കൂൾ വിദ്യാർഥികൾക്ക് പോസ്റ്റർ രചനാ മത്സരം

 
 മിഷൻ ഇന്ദ്ര ധനുഷ് 5.0: സ്‌കൂൾ വിദ്യാർഥികൾക്ക് പോസ്റ്റർ രചനാ മത്സരം
 മിഷൻ ഇന്ദ്ര ധനുഷ് 5.0 സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 'പ്രതിരോധ കുത്തിവെപ്പ് കുട്ടികളുടെ ആരോഗ്യത്തിന്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു.
വിദ്യാർഥികൾ പോസ്റ്റർ തയ്യാറാക്കി പേര്, ക്ലാസ്, സ്‌കൂൾ എന്നിവ രേഖപ്പെടുത്തി സ്‌കൂൾ ഇ-മെയിലിൽ നിന്ന് imimalappuramposter@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 16ന് മുമ്പായി അയക്കേണ്ടതാണ്. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഫോൺ: 9447323660.

Related Topics

Share this story