Times Kerala

മന്ത്രി ഗണേഷ് കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങൾ

 
സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിന്‍റെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ വാഗ്‌ദഗാനം നടപ്പായില്ല. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങളെ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

കോടിയേരി ബാലകൃഷ്ണന്‍റെ പി.എയായി ജോലി ചെയ്തിരുന്ന രാജീവനും പേഴ്സണൽ സ്റ്റാഫിലുണ്ട്. ഹയർ സെക്കൻഡറി അധ്യാപകൻ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരായ ആറു പേർ ഡെപ്യൂട്ടേഷനിലാണ് സ്റ്റാഫിൽ ഉൾപ്പെടുന്നത്. ആദ്യം പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ മന്ത്രിയുടെ പി.എസിനെയും ഒരു ഡ്രൈവറെയുമാണ് ഉൾപ്പെടുത്തിയിരുന്നത്.

കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറക്കുമെന്നാണ് കെ.ബി. ഗണേഷ് കുമാർ നേരത്തെ അറിയിച്ചത്. ഒരു മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ പരമാവധി 25 പേരെ ഉൾപ്പെടുത്താം.

Related Topics

Share this story