Times Kerala

മില്‍മ സമരം: ജീവനക്കാരുടെ സംഘടന നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു

 
 മിൽമ ഡെയറി സന്ദർശിക്കാൻ അവസരം
മില്‍മ സമരത്തില്‍ ചര്‍ച്ച തുടങ്ങി. ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച പുരോഗമിക്കുന്നത്. സിഐടിയുസി ഐഎന്‍ടിയുസി നേതാക്കളുമായാണ് ചര്‍ച്ച. ചര്‍ച്ചയില്‍ മില്‍മ ചെയര്‍പേഴ്സണും എംഡിയും പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ മില്‍മ പ്ലാന്റുകളില്‍ തൊഴിലാളികളുടെ സമരം നടത്തിയത്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. പ്ലാന്റുകളില്‍ നിന്ന് വാഹനം പുറത്ത് പോകാതായതോടെ മൂന്നു ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമായിട്ടുണ്ട്.

Related Topics

Share this story