Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeKerala'ഹൈക്കോടതി വിധി പാലിക്കും': സത്യപ്രതിജ്ഞാ വിവാദത്തിൽ മേയർ VV രാജേഷ് |...

‘ഹൈക്കോടതി വിധി പാലിക്കും’: സത്യപ്രതിജ്ഞാ വിവാദത്തിൽ മേയർ VV രാജേഷ് | Mayor VV Rajesh

🎙️ Latest Podcast

തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മേയർ വി.വി. രാജേഷ്. കോടതി വിധി പാലിക്കാൻ തയ്യാറാണെന്നും, ഇതുസംബന്ധിച്ച് ബന്ധപ്പെട്ട കൗൺസിലർമാരുമായി സംസാരിച്ചുവെന്നും മേയർ അറിയിച്ചു. നാലാഴ്ചത്തെ സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കും.(Mayor VV Rajesh On Thiruvananthapuram Corporation Oath Controversy)

24 മണിക്കൂറിനുള്ളിൽ തന്നെ പുനഃസത്യപ്രതിജ്ഞയ്ക്ക് കൗൺസിലർമാർ തയ്യാറാണെന്ന് മേയർ അറിയിച്ചു. ജൂൺ 29-ന് കൗൺസിൽ യോഗം ചേരുന്നുണ്ട്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഉൾപ്പെടെയുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. മേയർ പദവിയിൽ മാറ്റമില്ലാത്തതിനാൽ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ചില അംഗങ്ങളും സമാനമായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും, അവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നും മേയർ ചൂണ്ടിക്കാട്ടി. ഹർജിക്കാർ അത്തരക്കാരെ കൂടി സത്യപ്രതിജ്ഞ ചെയ്യിക്കാൻ തയ്യാറാകാത്തത് സങ്കുചിത മനോഭാവമാണ്.

Story Summary

Thiruvananthapuram Mayor V.V. Rajesh has announced that the corporation will comply with the Kerala High Court’s ruling to re-administer oaths for the 20 BJP councilors whose initial oaths were declared void. The Mayor stated that the councilors are prepared to take the oath again within 24 hours.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.