HomeKeralaമാവൂർ ക്ഷേത്ര മോഷണം: കുപ്രസിദ്ധ അമ്പലക്കള്ളൻ റിയാസ് പൊലീസിന്റെ പിടിയിൽ ...

മാവൂർ ക്ഷേത്ര മോഷണം: കുപ്രസിദ്ധ അമ്പലക്കള്ളൻ റിയാസ് പൊലീസിന്റെ പിടിയിൽ | Mavoor Temple Theft Case

റിപ്പോർട്ട്: അൻവർ രിഫ്

കോഴിക്കോട്: മാവൂർ ചെറൂപ്പ ഇടിക്കോട്ട് അയ്യപ്പ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ കേസിലെ പ്രതി പൂവ്വാട്ടുപറമ്പ് മുണ്ടക്കൽ നടുക്കണ്ടിപ്പുറായിൽ വീട്ടിൽ റിയാസ് (41) മാവൂർ പൊലീസിന്റെ പിടിയിലായി ( Mavoor Temple Theft Case). വിവിധ ജില്ലകളിലെയും സ്റ്റേഷനുകളിലെയും നിരവധി ക്ഷേത്രങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയായ ഇയാൾ ഒരു കുപ്രസിദ്ധ അമ്പലക്കള്ളനാണ്. കഴിഞ്ഞ ദിവസം ചെറൂപ്പ ക്ഷേത്രത്തിൽ നടന്ന മോഷണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കാൻ സാധിച്ചത്.

മാവൂർ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ്, എസ്.ഐ.മാരായ രമേശ് വി.എം., ശിവാനന്ദൻ, സീനിയർ സി.പി.ഒ.മാരായ പ്രമോദ്, രജീഷ്, കൃഷ്ണൻകുട്ടി, സി.പി.ഒ.മാരായ ദീപക്, വിനീത് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മേഖലയിൽ സമീപകാലത്തുണ്ടായ മറ്റ് മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Summary: A notorious temple thief identified as Riyas (41) was arrested by the Mavoor police for a recent burglary at the Cheruppa Edikkott Ayyappa Temple. The accused is reportedly involved in numerous temple theft cases registered across various police stations. A special investigation team led by Mavoor Inspector Mohammed Rafeeq apprehended the culprit, who will be produced before the court shortly.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയഭീതിയും: ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഏഴ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും കൂടുതൽ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പമ്പയാർ...

പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തെരച്ചിൽ ഊർജ്ജിതം...

പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി (Kanjirappuzha river accident). ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പുഴയിലൂടെ ഒഴുകിവന്ന തേങ്ങകൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ്,...

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാഥുലാ ചുരം വഴി ഇന്ത്യ-ചൈന...

ന്യൂഡൽഹി: കോവിഡ് മഹാമാരിയും അതിർത്തിയിലെ സംഘർഷങ്ങളും കാരണം കഴിഞ്ഞ ആറു വർഷമായി നിർത്തിവെച്ചിരുന്ന നാഥുലാ ചുരം വഴിയുള്ള ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിച്ചു (Nathu La pass trade). ഇരു രാജ്യങ്ങളും തമ്മിലുള്ള...

കരിപ്പൂർ എയർപോർട്ട് പരിസരത്തും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത...

റിപ്പോർട്ട് : അൻവർ ഷരീഫ്  മലപ്പുറം: മലപ്പുറം ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ കരിപ്പൂർ വിമാനത്താവള പരിസരത്തും വിവിധ പഞ്ചായത്തുകളിലും വ്യാപക മണ്ണിടിച്ചിൽ (Malappuram rain damage). വാഴക്കാട് പഞ്ചായത്തിലെ കന്നതുംപാറ ഗോതമ്പ് റോഡിൽ...

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ മണ്ണിടിച്ചിൽ; മരം മുറിച്ചുമാറ്റി...

റിപ്പോർട്ട് : അൻവർ ഷരീഫ്  താമരശ്ശേരി: ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരം ഒമ്പതാം വളവിന് മുകളിലായി വൻതോതിൽ മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു (Thamarassery Churam landslide). വൈകിട്ട് 4:15-ഓടെയായിരുന്നു അപകടം. തുടർന്ന്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....