പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി (Kanjirappuzha river accident). ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പുഴയിലൂടെ ഒഴുകിവന്ന തേങ്ങകൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ്, പോലീസ് സംഘങ്ങളും പ്രാദേശിക കൂട്ടായ്മകളും നാട്ടുകാരും ചേർന്ന് പുഴയിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിവരികയാണ്. മലയോര മേഖലയിൽ തുടരുന്ന കനത്ത മഴ കാരണം പുഴയിൽ ശക്തമായ നീരൊഴുക്കുള്ളത് തെരച്ചിൽ ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
Story Summary:
A young man went missing after being swept away by strong currents in the Kanjirappuzha river near Thondiyil, Peravoor. The accident occurred while he was attempting to collect coconuts floating in the river. Fire and Rescue services, police, and locals are currently conducting search operations.


