വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടി: യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിറവം മലയിൽ വീട്ടിൽ അതുൽ എസ്(23) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ സ്വദേശിനിയായ വീട്ടമ്മയുമായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അതുൽ, അവരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് പ്രതി നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ മറ്റ് പെൺകുട്ടികളെ എത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ ആവശ്യം നിരസിച്ചതോടെ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കുകയും നിരവധിപ്പേരുമായി സൗഹൃദം സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ അയച്ചു നൽകുകയും ചെയ്തു.
തുടർന്ന് വീട്ടമ്മയുടെ വാട്സാപ്പ് നമ്പർ കൈമാറുകയും വീഡിയോ കോൾ ചെയ്യുന്നതിനായി മുൻകൂറായി പണം വാങ്ങുകയുമായിരുന്നു. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതുലിനെതിരെ പിറവം പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസുണ്ടെന്നും പൊലീസ് കണ്ടെത്തി. കോടതിയും ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു