Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaദുബായിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; മുണ്ടക്കയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു |...

ദുബായിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; മുണ്ടക്കയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു | Dubai NRI Death

🎙️ Latest Podcast

പാലാ: ദുബായിൽ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മലയാളി യുവാവ് അന്തരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര സ്വദേശി ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ – 39) ആണ് മരിച്ചത് (Dubai NRI Death). സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ധനീഷ്. കഴിഞ്ഞ മെയ് 3-ന് ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധാകൃഷ്ണ കുറുപ്പിന്റെയും പരേതയായ വത്സലയുടെയും മകനാണ്.ധനീഷിന്റെ ഭൗതികദേഹം ശനിയാഴ്ച രാവിലെ പാലാ വള്ളീച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ടുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ലക്ഷ്മിപ്രിയയാണ് ഭാര്യ. ആദി കൃഷ്ണ, അവനിക എന്നിവർ മക്കളാണ്. സഹോദരി: ധന്യ ഗിരീഷ്.

Story Summary: Dhaneesh Radhakrishnan (39), a native of Mundakkayam, passed away due to a cardiac arrest at his workplace in Dubai. He collapsed while working as a machine operator on May 3rd, and his body will be brought home to Pala for the final rites on Saturday.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.