Times Kerala

 ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ സൗദിയിൽനിന്ന് നാടുകടത്തി

 
ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ സൗദിയിൽനിന്ന് നാടുകടത്തി
 

അബഹ: താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടികൂടി നാടുകടത്തി. സൗദിയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ് ഇഖാമ പുതുക്കുന്നതിൽ മൂന്ന്​ തവണ കാലവിളംബം വരുത്തിയാൽ നാടുകടത്തും എന്ന നിയമം. ഇതുപ്രകാരമാണ് മലപ്പുറം ഇടക്കര സ്വദേശിയെ നാടുകടത്തിയത്.  സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണിൽ എത്തിയപ്പോൾ യുവാവിനോട്​ പൊലീസ് പതിവ്​ പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ്​ രണ്ട്​ തവണ കാലാവധി കഴിഞ്ഞിട്ടാണ്​ പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ യുവാവിനെ പൊലീസ് സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി. അതിന് ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ എത്തിച്ചു. ഇത്​ അറിഞ്ഞ് തർഹീലിൽ എത്തിയ സഹോദരനോട്​​ നാടുകടത്താനാണ്​ തീരുമാനം എന്ന്​ അധികൃതർ പറഞ്ഞു.

മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ പുതുക്കാൻ വൈകിയ ഇദ്ദേഹം രണ്ട്​ തവണയും ഫൈൻ അടച്ച് പുതുക്കിയിരുന്നു. മൂന്നാമതും ഇഖാമ കാലാവധി കഴിഞ്ഞപ്പോൾ മുമ്പ് ചെയ്തപോലെ ഫൈൻ അടച്ച് പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നു. 
 

Related Topics

Share this story