താമരശ്ശേരി ചുരത്തിൽ നാളെ മുതൽ നിയന്ത്രണം; ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും | Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ നിയന്ത്രണം; ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും | Thamarassery Churam traffic
Updated on

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന ജോലികളും അനുബന്ധ അറ്റകുറ്റപ്പണികളുമാണ് നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

തിങ്കളാഴ്ച മുതൽ ജോലികൾ തീരുന്നതുവരെ നിയന്ത്രണം തുടരും. മൾട്ടി ആക്സിൽ വാഹനങ്ങളും വലിയ ഭാരവാഹനങ്ങളും താമരശ്ശേരി ചുരത്തിന് പകരം നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം. സാധാരണ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ തിരക്ക് ഒഴിവാക്കുന്നതിനായി യാത്ര രാവിലെ 8 മണിക്ക് മുൻപോ അല്ലെങ്കിൽ വൈകുന്നേരം 6 മണിക്ക് ശേഷമോ ആയി ക്രമീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് (ദേശീയപാത ഉപവിഭാഗം) അറിയിച്ചു.

ചുരത്തിലെ കൊടുംവളവുകളിൽ ക്രെയിൻ ഉപയോഗിച്ചുള്ള ജോലികൾ നടക്കുമ്പോൾ വലിയ വാഹനങ്ങൾ വരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാലാണ് ഈ മുൻകരുതൽ.

Related Stories

No stories found.
Times Kerala
timeskerala.com