

ചടയമംഗലം: കൊല്ലത്ത് മദ്യലഹരിയിൽ ടവറിൽ കയറി യുവാവിന്റെ പരാക്രമണം.നെട്ടേത്തറ സ്വദേശിയായ പൊടിമോൻ ആണ് ചടയമംഗലം സൊസൈറ്റി മുക്ക് പെട്രോൾ പമ്പിന് സമീപത്തെ മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ വൈകുന്നേരത്തോടെ ടവറിന് മുകളിൽ വലിഞ്ഞുകയറുകയും താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വിവരമറിഞ്ഞ് ചടയമംഗലം പൊലീസും കടയ്ക്കൽ ഫയർഫോഴ്സും ഉടനടി സ്ഥലത്തെത്തി. ടവറിന് താഴെ നാട്ടുകാരും തടിച്ചുകൂടി.
അനുനയ നീക്കം: പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഏറെ നേരം സംസാരിച്ച് ഇയാളെ അനുനയിപ്പിച്ചു. ഒടുവിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ ഇയാളെ സുരക്ഷിതമായി താഴെയിറക്കി.
താഴെയിറക്കിയ യുവാവിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇയാൾ ഇത്തരത്തിൽ പെരുമാറുന്നത് ഇത് ആദ്യമല്ലെന്നാണ് പ്രാദേശിക വിവരങ്ങൾ.