Times Kerala

മില്ലറ്റ് വർഷത്തിന് യോജിച്ച യന്ത്രങ്ങൾ എക്സ്പോയിൽ
 

 
scd


കൊച്ചി: മില്ലറ്റ് വർഷമായ 2024നു യോജിച്ച മെഷിനുകളാണ് മെഷിനറി എക്സ്പോയിൽ കെ എം എസ് ഇന്ഡസ്ട്രീസിന്റെ സ്റ്റാളിൽ ശ്രദ്ധേയം. ഏതിനം മില്ലറ്റും ഏതിനം ആവശ്യത്തിനും ഉപയോഗിക്കാനാകും വിധം പൊടിക്കാനാകുന്ന യന്ത്രങ്ങൾ ഇവിടെയുണ്ട്.0.5 എച്ച്പി മുതൽ കുറഞ്ഞ വൈദ്യുതിയിൽ സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന ഗാർഹിക, വ്യാവസായിക ആവശ്യത്തിനുള്ള 80 ഇനം യന്ത്രങ്ങൾ ഇവിടെയുണ്ട്. എല്ലാം അഗ്രോ, ഫുഡ് പ്രോസസിംഗ് യന്ത്രങ്ങൾ. വില പതിനയ്യായിരം രൂപമുതൽ.

വിവിധ ആവശ്യങ്ങൾക്കായുള്ള വ്യത്യസ്‌ത പൊടിക്കൽ യന്ത്രങ്ങൾ, ജ്യൂസർ, ഷവർമ മെഷീൻ, സ്ലൈസറു കൾ, വെജിറ്റബിൾ ചോപ്പറുകൾ, ഐസ് ക്രഷറുകൾ, ഉണക്കൽ യന്ത്രങ്ങൾ, ഗ്രില്ലിംഗ് മെഷീനുകൾ തുടങ്ങി വിവിധ മെഷിനുകൾ കൈപ്പിടിയിലൊതുങ്ങുന്ന മുതൽമുടക്കിൽ സ്വന്തമാക്കാനാകും.
രണ്ടു മിനിറ്റിൽ 1000 തുന്നൽ! മിനിറ്റുകൾക്കുള്ളിൽ സുന്ദരമായ തുന്നൽ ചിത്രവേല ഒരുക്കുന്ന കംപ്യൂട്ടറൈസ്‌ഡ്‌ എംബ്രോയ്‌ഡറി മെഷിൻ എക്സ്പോയിൽ ശ്രദ്ധേയം. രണ്ടുമിനിറ്റിൽ ആയിരം തുന്നലുകളാണ് അപ്പാരൽ സൊല്യൂഷൻസ് അവതരിപ്പിക്കുന്ന മെഷിൻ തീർക്കുന്നത്.
തുണിയിൽ എംബ്രോയ്‌ഡറി ചെയ്യേണ്ട ചിത്രം മെഷീനിലെ കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്‌താൽ മതി. അത് അതേപടി യന്ത്രം തുണിയിൽ തുന്നും. നാലര ലക്ഷം രൂപയാണ് മെഷീന് വില.

Related Topics

Share this story