Times Kerala

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത: മഴ തുടരും
 

 
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത

മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. ഇന്ന്  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാലിന്യം തള്ളൽ: എറണാകുളത്ത് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിയത് 58 ലക്ഷം രൂപ

നിയമ വിരുദ്ധമായി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ജില്ലയിൽ ഈടാക്കിയത് 58,30,630 രൂപ. ഏപ്രിൽ മുതലുള്ള ആറു മാസത്തെ കണക്ക് പ്രകാരമാണിത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എംജി രാജമാണിക്യത്തിന്റെയും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന മാലിന്യമുക്ത നവകേരളം അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ സ്വീകരിച്ച നിയമനടപടികളുടെ ഭാഗമായുള്ള പിഴയും ജില്ലാതല സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ചുമത്തിയ പിഴയും ചേർത്തുള്ള തുകയാണിത്. 

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 3278 നിയമവിരുദ്ധ മാലിന്യം തള്ളൽ ആണ് കണ്ടെത്തിയത്. ഇതിൽ 3136 കേസുകളിലാണ് പിഴ ചുമത്തിയത്. 46,54,130 രൂപയാണ് പിഴ ചുമത്തിയത്.88 വാഹനങ്ങളും പിടിച്ചെടുത്തു.

Related Topics

Share this story