വയനാട്ടിൽ കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി: പ്രദേശത്തെ കടുവാ സാന്നിധ്യം ആശങ്ക പടർത്തുന്നു | Tiger

ഇന്ന് രാവിലെ മുതലാണ് ബേബിയെ കാണാതായത്
വയനാട്ടിൽ കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി: പ്രദേശത്തെ കടുവാ സാന്നിധ്യം  ആശങ്ക പടർത്തുന്നു | Tiger
Updated on

വയനാട്:കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി, പച്ചിലക്കാട് പടിക്കംവയലിലാണ് സംഭവം. കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് നിന്നും കോടഞ്ചേരി സ്വദേശിയായ ബേബിയെ (70) കാണാതായത് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു.(Missing plantation watchman found in Wayanad, Tiger presence in the area raises concerns)

ഇന്ന് രാവിലെ മുതലാണ് ബേബിയെ കാണാതായത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഷെഡ്ഡിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.

ബേബിയെ കാണാതായ പ്രദേശത്ത് കടുവ സാന്നിധ്യം ശക്തമാണ്. ഇന്ന് രാവിലെ പ്രദേശത്തെ വാഴത്തോട്ടത്തിനുള്ളിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. ഉടൻതന്നെ പോലീസിനും വനം വകുപ്പിനും വിവരം നൽകി. പ്രദേശത്ത് കടുവയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ഡ്രോൺ പരിശോധനയും പ്രദേശത്ത് നടന്നുവരികയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com