വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
Fri, 17 Mar 2023

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ആറരയോടെ കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ കാബിനില്‍ കുടുങ്ങി കിടന്നവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.