മദ്യനയം പ്രഖ്യാപിച്ചില്ല: ഷാപ്പുകളുടെ കാലാവധി രണ്ടു മാസത്തേയ്ക്കു നീട്ടി
Fri, 26 May 2023

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കാത്തതിനാൽ കള്ള് ഷാപ്പുകളുടെ ലൈസൻസ് ജൂണ്‍ ഒന്നുമുതൽ രണ്ട് മാസത്തേക്ക് കൂടി നീട്ടി നൽകാൻ എക്സൈസ് കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കള്ളുഷാപ്പുകളുടെ വില്പന ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ കൂടുതൽ സമയപരിധി ആവശ്യമായി വന്നതും ലൈസൻസ് നീട്ടലിന് മറ്റൊരു കാരണമാണ്. മദ്യനയത്തിന്റെ കാലാവധി അവസാനിച്ച ഏപ്രിൽ മുതൽ കള്ളുഷാപ്പുകളുടെ ലൈസൻസ് രണ്ട് മാസത്തേക്ക് നീട്ടിനൽകിയിരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് കള്ള് കൊണ്ടുവരുന്നതിന് പെർമിറ്റിനുള്ള പെർമിറ്റ് ഫീസും അഡീഷണൽ പെർമിറ്റ് ഫീസും മുൻകൂർ ഈടാക്കിയിട്ടുള്ളതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്.